Saturday 17 June 2017

ഛായാഗ്രഹണ ശില്പശാലയുമായി രഞ്ജന്‍ പാലിത്

കേരളത്തിന്റെ അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രഞ്ജന്‍ പാലിത് ഛായാഗ്രഹണകലയെക്കുറിച്ച് ശില്പശാല നടത്തുന്നു . ജൂൺ  18 ന് ഹോട്ടല്‍ ഹൊറൈസണില്‍ രാവിലെ 10.30 മുതല്‍  1.30 വരെയാണ് മാസ്റ്റര്‍ ക്ലാസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ശില്പശാല.

മുപ്പത്  വര്‍ഷമായി ഡോക്യുമെന്ററി രംഗത്തും ഛായാഗ്രഹണ മേഖലയിലും പ്രവര്‍ത്തിക്കുന്ന രഞ്ജന്‍ പാലിത് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നും പരിശീലനം നേടിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍  കശ്മീര്‍ പ്രശ്‌നം  മുതല്‍ ഭോപ്പാല്‍ വാതക ദുരന്തം വരെ പ്രമേയങ്ങളായിട്ടുണ്ട്. ആദ്യ സംവിധാന സംരംഭമായ ' വോയ്‌സസ് ഫ്രം ബലിയപാല്‍' മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 'ഗോള്‍ഡന്‍ കോഞ്ച്' പുരസ്‌കാരം നേടി. രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയോടുള്ള പ്രതിഷേധമായും ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന സമരങ്ങളില്‍ അനുഭാവം പ്രകടിപ്പിച്ചും തനിക്കു ലഭിച്ച മൂന്ന്  ദേശീയ പുരസ്‌കാരങ്ങള്‍ തിരികെ കൊടുത്തതിൻറെ  പേരില്‍ 2015 ല്‍  വാര്‍ത്തയില്‍  നിറഞ്ഞ വ്യക്തി കൂടിയാണ് രഞ്ജന്‍ പാലിത്. 250 പരസ്യചിത്രങ്ങളും 10 ഹ്രസ്വചിത്രങ്ങളും 12  ഡോക്യൂമെന്ററികളും  അദ്ദേഹം ചെയ്തിട്ടുണ്ട്.

രാജ്യത്തിനകത്തും പുറത്തുമായി നിരവധി ശില്പശാലകള്‍ക്കും മാസ്റ്റര്‍ ക്ലാസ്സുകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.

No comments:

Post a Comment

അടിച്ചമര്‍ത്തലുകള്‍ സ്ത്രീകളെ ശക്തരാക്കി: മായ് മസ്രി

യുദ്ധവും ഇസ്രായേലിയന്‍ അടിച്ചമര്‍ത്തലുകളും സ്ത്രീകളെ കൂടുതല്‍ ശക്തരാക്കിയെന്ന്  പലസ്തീന്‍ സംവിധായിക മായ് മസ്രി. തങ്ങള്‍ നേരിട്ട  പീഡനങ്ങളും...