Friday 16 June 2017

പ്രത്യേക വിഭാഗത്തില്‍ കെ.ജി. ജോര്‍ജിന്‍െറ ജീവിതക്കാഴ്ചകളും ‘ആഫ്റ്റര്‍നൂണ്‍ ക്ളൗഡ്സും’

തിരുവനന്തപുരം: മലയാളത്തിലെ സമാന്തര സിനിമക്ക് ശക്തമായ അടിത്തറ പാകിയ കെ.ജി. ജോര്‍ജിന്‍െറ ജീവിതവും സംഭാവനകളും സമഗ്രമായി അവതരിപ്പിക്കുന്ന 81/2 ഇന്‍റര്‍കട്ട്സ്’ പത്താമത് അന്താരാഷ്ട്ര  ഡോക്യുമെന്‍ററി, ഹ്രസ്വചലച്ചിത്രമേളയില്‍ പ്രത്യേകമായി പ്രദര്‍ശിപ്പിക്കും. ലിജിന്‍ ജോസും ഷാഹിന കെ.റഫീക്കും ചേര്‍ന്നാണ് രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ഡോക്യുമെന്‍ററി സംവിധാനംചെയ്തിരിക്കുന്നത്.

എഴുപതുകളിലെയും എണ്‍പതുകളിലെയും കേരളീയ സമൂഹത്തിന്‍െറ വിവിധ അവസ്ഥാന്തരങ്ങളെ ആഴത്തില്‍ പ്രതിഫലിപ്പിച്ച സിനിമകളുടെ സംവിധായകനെ അടുത്തറിയാന്‍ സഹായിക്കുന്നു ഈ ചിത്രം. കെ.ജി. ജോര്‍ജ് എന്ന വ്യക്തിയുടെ കാഴ്ചപ്പാടുകളും സമീപനങ്ങളും വിശദമായി അവതരിപ്പിക്കുകയുംചെയ്യുന്നു. എം.ജെ. രാധാകൃഷ്ണനും നീല്‍ ഡി കുഞ്ഞയും ചേര്‍ന്ന് ഛായാഗ്രഹണം നിര്‍വഹിച്ച ഡോക്യുമെന്‍ററി എഡിറ്റ് ചെയ്തിരിക്കുന്നത് ബി. അജിത്കുമാര്‍ ആണ്.
കാന്‍ ചലച്ചിത്രമേളയുടെ സിനി ഫൗണ്ടേഷന്‍ വിഭാഗത്തിലേക്ക് ഇന്ത്യയില്‍നിന്നും ഒൗദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട ‘ആഫ്റ്റര്‍നൂണ്‍ ക്ളൗഡ്സ്’ ആണ് പ്രത്യേക വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന രണ്ടാമത്തെ ചിത്രം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ പായല്‍ കപാഡിയയാണ് ഈ ചിത്രം സംവിധാനംചെയ്തിരിക്കുന്നത്. 13 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘ആഫ്റ്റര്‍നൂണ്‍ ക്ളൗഡ്സ്’ നേപ്പാളി ഭൃത്യയോടൊപ്പം താമസിക്കുന്ന 60കാരിയായ വിധവയുടെ കഥ പറയുന്നു.

No comments:

Post a Comment

അടിച്ചമര്‍ത്തലുകള്‍ സ്ത്രീകളെ ശക്തരാക്കി: മായ് മസ്രി

യുദ്ധവും ഇസ്രായേലിയന്‍ അടിച്ചമര്‍ത്തലുകളും സ്ത്രീകളെ കൂടുതല്‍ ശക്തരാക്കിയെന്ന്  പലസ്തീന്‍ സംവിധായിക മായ് മസ്രി. തങ്ങള്‍ നേരിട്ട  പീഡനങ്ങളും...